Gautam Gambhir about his retire in cricket<br />ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന സൂചന നല്‍കി. നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായ ഗംഭീര്‍ ഐപിഎല്ലിലും കളിക്കുന്നുണ്ട്. നേരത്തേ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം ഓപ്പണറായിരുന്ന അദ്ദേഹം രണ്ടു തവണ ലോക ചാംപ്യന്‍മാരായ ടീമില്‍ അംഗമായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി മല്‍സരരംഗത്തുള്ള ഗംഭീര്‍ തുടര്‍ച്ചയായി അഞ്ചു ടെസ്റ്റുകളില്‍ സെഞ്ച്വറി നേടി റെക്കോര്‍ഡിട്ട ഏക ഇന്ത്യന്‍ താരം കൂടിയാണ്.<br />#Gambhir #TeamIndia